
കോന്നി : ദേശീയതാരങ്ങൾ പങ്കെടുക്കുന്ന മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ ദീർഘദൂര ഓട്ട മത്സരത്തിന് കോന്നി താവളപ്പാറ സെന്റ് തോമസ് കോളേജ് ആതിഥേയത്വം വഹിക്കുന്നു. 30ന് രാവിലെ 6.30ന് കുമ്പഴയിൽ നിന്ന് ആരംഭിക്കുന്ന ദീർഘദൂരം ഓട്ടം ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്യും. പയ്യനാമണ്ണിൽ സമാപിക്കും. 9.30ന് സെന്റ് തോമസ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുസമ്മേളനം ഇന്ത്യൻ അറ്റ്ലറ്റിക് ടീമിന്റെ മുഖ്യ പരിശീലകനും ദ്രോണാചാര്യ അവാർഡ് ജേതാവുമായ പി.രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്യും. കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ജോൺ എം.ജോർജ് അദ്ധ്യക്ഷത വഹിക്കും.