 
അടൂർ : പന്നിവിഴ സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗം ഇന്നലെ ബാങ്കിന്റെ കരുവാറ്റ ശാഖയിൽ നടന്നു. ബാങ്ക് പ്രസിഡന്റ് സി.സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. 2023 - 24 സാമ്പത്തിക വർഷത്തെ ഓഡിറ്റ് സർട്ടിഫിക്കറ്റും കണക്കും ബാങ്ക് സെക്രട്ടറി എം .ജെ ബാബു അവതരിപ്പിച്ച് പാസാക്കുകയും, ബാങ്കിന്റെ മുൻ വർക്ഷത്തെ അറ്റലാഭം 45.39 ലക്ഷം രൂപ വിഭജനം നടത്തുകയും ചെയ്തു. ബാങ്കിലെ ഓഹരി ഉടമകൾക്ക് 12% ലാഭവിഹിതം പ്രഖ്യാപിച്ച് പൊതുയോഗത്തിൽ വിതരണം നടത്തി. ബാങ്കിന്റെ പ്രവർത്തനപരിധിയിലുള്ള കർഷകർക്ക് ക്യാഷ് അവാർഡും മൊമെന്റോയും നൽകി. അടൂരിന്റെ ജനകീയ ഡോക്ടറായിരുന്ന ജോൺ പീറ്ററിന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉപഹാരം നൽകി. ബാങ്കിന്റെ മുൻ ഭരണസമിതിയംഗം എൻ.ഡി.രാധാകൃഷ്ണന് ചികിത്സാ ധനസഹായവും മൊമെന്റോയും നൽകി ആദരിച്ചു. വാർഷിക പൊതുയോഗത്തിന് സേതു കുമാരൻ നായർ അനുശോചന പ്രമേയവും, സൈമൺ തോമസ് സ്വാഗതം ആശംസിക്കുകയും, വത്സലാകുമാരി എം.പി കൃതജ്ഞ രേഖപ്പെടുത്തുകയും ചെയ്തു. ഭരണസമിതി അംഗങ്ങളായ കെ.ജി വാസുദേവൻ, വി.എൻ മോഹൻദാസ്, സേതു കുമാരൻ നായർ, ടി.എം ഏബ്രഹം . ജയശ്രീഎസ്, സുജാബാബു.എം. ആർ, അജികുമാർ എന്നിവർ പങ്കെടുത്തു.