chittar
തകർന്ന ചിറ്റാർ - കോന്നി റോഡ്

ചിറ്റാർ : ചിറ്റാർ, നീലിപിലാവ്, തണ്ണിത്തോട് മേഖലകളെ ബന്ധിപ്പിക്കുന്ന ചിറ്റാർ - കോന്നി റോഡ് തകർന്നു. മഴ പെയ്തതോടെ റോഡിൽ നിറയെ വെള്ളക്കെട്ടുകളായി. നടന്നു പോകാൻ പോലും പറ്റാത്ത സ്ഥിതിയാണ്. ഇരുചക്ര വാഹനക്കാരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. റോഡിലെ കുഴികൾ പരിചിതമല്ലാത്ത വാഹനയാത്രക്കാർ വെള്ളക്കെട്ടിലേക്ക് മറിയുന്നതും പതിവാണ്. ചിറ്റാറിൽ നിന്ന് തുടങ്ങി ആറ് കിലോമീറ്റർ ഭാഗത്താണ് കുഴികൾ രൂപപ്പെട്ടത്. സീതത്തോട്, ചിറ്റാർ, തണ്ണിത്തോട് മേഖലകളിലുള്ളവർ കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകുന്ന റോഡാണിത്. കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും ഇതുവഴി സർവീസ് നടത്തുന്നു. ഒരു വർഷത്തിലേറെയായി റോഡ് തകർന്നു കിടന്നിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന് ആക്ഷേപം ശക്തമാണ്.

....................

6 കി.മീറ്റർ ദൂരത്തിൽ കുഴികൾ