 
റാന്നി: ശയ്യാവലംബികളായ കുട്ടികൾക്കായി വൈസ് മെൻ ഇന്റർനാഷണൽ റാന്നി ടൗൺ ക്ലബിന്റെ സഹകരണത്തോടെ റാന്നി ബി.ആർ സിയിൽ ഡയപ്പർ ബാങ്ക് തുറന്നു. റാന്നി ബി.ആർ.സിയിലെ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്ന കുട്ടികളാണ് ഡയപ്പർ ബാങ്കിന്റെ ഗുണഭോക്താക്കൾ.പഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി ഡയപ്പർ ബാങ്ക് ഉദ്ഘാടനം ചെയ്തു. പഴവങ്ങാടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ സൗമ്യ നായർ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഷാജി എ. സലാം പ്രീതി ജോസഫ് , മാത്യു ഏബ്രഹാം, ബെനിറ്റ് മാത്യു , ഷാജി തോമസ്, ജയ്മോൻ,സ്മിജു ജേക്കബ്, സോണിയ മോൾ ജോസഫ് എന്നിവർ സംസാരിച്ചു. ദിവസവും നാലും അഞ്ചും ഡയപ്പർ ആവശ്യമായ കുടുംബത്തിന് സ്ഥിരമായി സുമനസുകളുടെ സഹായത്തോടെ ഡയപ്പറുകൾ ലഭ്യമാക്കാനാണ് ബി.ആർ.സി യിൽ ഡയപ്പർ ബാങ്ക് തുറന്നതെന്ന് ബി.പി.സി ഷാജി എ. സലാം പറഞ്ഞു.