
പത്തനംതിട്ട : റവന്യൂ ജില്ലാ സ്‌കൂൾ ശാസ്ത്ര പ്രവർത്തി പരിചയമേളകൾ 28 ,29 തീയതികളിൽ പത്തനംതിട്ടയിൽ നടക്കുമെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടർ ബി.ആർ. അനില, പബ്ലിസിറ്റി ചെയർമാൻ നഗരസഭ കൗൺസിലർ സി കെ രാജൻ, കൺവീനർ ആഷിക് മുഹമ്മദ് എന്നിവർ അറിയിച്ചു. ഗണിതശാസ്ത്രമേള പത്തനംതിട്ട മാർത്തോമ്മാ എച്ച്.എസ്.എസിലും പ്രവർത്തിപരിചയ മേള കത്തോലിക്കേറ്റ് എച്ച്. എസ്.എസി ലും സാമൂഹ്യശാസ്ത്രമേള ഓമല്ലൂർ ആര്യ ഭാരതി ഹൈസ്‌കൂളിലുമായി നടക്കും. വൊക്കേഷണൽ എക്സ്‌പോ 28, 29 തീയതികളിൽ കൈപ്പട്ടൂർ ഗവൺമെന്റ് എച്ച്.എസ്.എസിൽ നടക്കും. ഐ.ടി മേള തിരുവല്ല എസ്.സി.എസ് എച്ച്.എസ്.എസിലാണ്. 29 ന് രാവിലെ 10ന് മാർത്തോമ സ്കൂളിൽ മന്ത്രി വീണാജോർജ് നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി.രാജപ്പൻ അദ്ധ്യക്ഷത വഹിക്കും. സമാപന സമ്മേളനം പത്തനംതിട്ട മുനിസിപ്പൽ ചെയർമാൻ സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.അജയ് കുമാർ അദ്ധ്യക്ഷത വഹിക്കും.