ചെങ്ങന്നൂർ: ശബരിമല അവലോകനയോഗം പ്രഹസനമാണെന്ന് ഐ..എൻ.ടി.യു.സി. ജില്ലാ ജനറൽ സെക്രട്ടറി കെ.ദേവദാസ് ആരോപിച്ചു. ശബരിമല വിശ്വാസികളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ശബരിമല സേവന പ്രവർത്തനങ്ങൾ സ്ഥിരസമിതി ഉണ്ടാകണം. രാഷ്ട്രീയ പ്രതിനിധികളേയും ട്രേഡ് യൂണിയൻ പ്രവർത്തകരേയും പങ്കെടുപ്പിക്കാതിരുന്നത്അവലോകന യോഗത്തിന്റെ പരാജയമാണ്. കെ.എസ്.ആർ.ടി.സി. വാഹനങ്ങൾക്ക് അയ്യപ്പമ്മാരെ പമ്പയിൽ കൊണ്ടുപോയി ഇറക്കാൻ കഴിയുന്നതുപോലെ മറ്റു വാഹനങ്ങൾക്കും പമ്പയിൽ അയ്യപ്പമ്മാരെ എത്തിക്കാൻ ക്രമീകരണങ്ങൾ ഉണ്ടാകണമെന്നും ദേവദാസ് ആവശ്യപ്പെട്ടു.