27-netaji-school
കോന്നി ഉപജില്ല ശാസ്ത്രമേളയിൽ യു.പി,ഹൈസ്‌കൂൾ വിഭാഗത്തിൽ ഒന്നാമത് എത്തിയ നേതാജി സ്കൂൾ ടീം

പത്തനംതിട്ട : കോന്നി ഉപജില്ല കൂടൽ ഗവ‌ർ.ഹൈസ്‌കൂളിൽ നടന്ന ശാസ്ത്രമേളയിൽ നേതാജി ഹൈസ്‌കൂൾ യുപി വിഭാഗത്തിലും ഹൈസ്‌കൂൾ വിഭാഗത്തിലും ഫസ്റ്റ് ഓവറോൾ നിലനിറുത്തി. ഹൈസ്‌കൂൾ വിഭാഗത്തിൽ റിസർച്ച് ടൈപ്പ് പ്രോജക്ട്, വർക്കിംഗ് മോഡൽ എന്നിവയിൽ ഫസ്റ്റ് എ ഗ്രേഡ്, ഇമ്പ്രവൈസ്ഡ് എക്‌സ്പിരിമെന്റിൽ എ ഗ്രേഡ്, സ്റ്റിൽ മോഡൽ ബി ഗ്രേഡ്, സയൻസ് ഡ്രാമ ഫസ്റ്റ് എ ഗ്രേഡും കരസ്ഥമാക്കിയാണ് ശാസ്ത്ര വിഭാഗത്തിൽ ഫസ്റ്റ് ഓവറോൾ നിലനിറുത്തിയത്. യു.പി വിഭാഗത്തിൽ റിസർച്ച് ടൈപ്പ് പ്രോജക്ട് ഫസ്റ്റ് എ ഗ്രേഡ്, സ്റ്റിൽ മോഡൽ ഫസ്റ്റ് എ ഗ്രേഡ്, വർക്കിംഗ് മോഡൽ സെക്കൻഡ് എ ഗ്രേഡ്, ഇമ്പ്രവൈസ്ഡ് എക്‌സ്പിരിമെന്റ് ബി ഗ്രേഡ്, എന്നിവയിൽ മികച്ച വിജയം നേടിയാണ് ശാസ്ത്ര വിഭാഗത്തിൽ ഫസ്റ്റ് ഓവറോൾ നേടിയത്. ജില്ലാ ശാസ്ത്ര നാടക മത്സരം 28​നും,​ റവന്യൂ ജില്ലാ ശാസ്ത്ര നാടക മത്സരം 28നും പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. സബ്ജില്ല മത്സരങ്ങളിൽ നിന്നും ഒന്നാം സ്ഥാനം നേടിയ 8 ടീമുകൾ മത്സരിക്കും.