 
അടൂർ: വടക്കടത്തുകാവ് എം.എം.ഡി.എം ഐ.ടി.ഐയിലെ കോൺവൊക്കേഷൻ സെറിമണി പ്രോഗ്രാം അടൂർ മുനിസിപ്പൽ ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ.ഐ.അലക്സാണ്ടറുടെ അദ്ധ്യക്ഷത വഹിച്ചു. ഐ.ടി.ഐ ഗ്രൂപ്പ് ഇൻസ്ട്രക്ടർ എസ്.സുധാകരൻ പിള്ള, സ്റ്റാഫ് സെക്രട്ടറി മാത്യു വർഗീസ്, അഡ്മിനിസ്ട്രേറ്റർ ഫാ.എബിൻ അച്ചൻകുഞ്ഞ്, സീനിയർ ഇൻസ്ട്രക്ടർ പി.എസ്.തങ്കച്ചൻ എന്നിവർ സംസാരിച്ചു. സീനിയർ ഇൻസ്ട്രക്ടർ ബിന്ദുജ കൃഷ്ണൻ കൃതജ്ഞത പറഞ്ഞു.