
പത്തനംതിട്ട : കേരള കർഷകതൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായി 60 വയസ് പൂർത്തിയായ 2018 മാർച്ച് വരെ അധിവർഷാനുകൂല്യത്തിന് അപേക്ഷ നൽകിയിട്ട് ആദ്യഗഡു ലഭിക്കാത്തവർ തുക ലഭിക്കുന്നതിനായി ആധാർകാർഡ്, സീറോ ബാലൻസ് അല്ലാത്ത സിംഗിൾ അക്കൗണ്ടുളള ബാങ്ക് പാസ്ബുക്ക്, സാക്ഷ്യപത്രം എന്നിവയുടെ പകർപ്പുകളും അംഗത്തിന്റെ ഫോൺ നമ്പറും ഹാജരാക്കണം. ഫോൺ : 04682327415. 9495505083.