food

പത്തനംതിട്ട : കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റിന്റെ (സി.എഫ്.ആർ.ഡി) ഉടമസ്ഥതയിലുള്ള കോളജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്‌നോളജിയിൽ (സി.എഫ്.ടി.കെ) ഫുഡ് ടെക്‌നോളജി വിഭാഗത്തിൽ ലക്ചറർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമിക്കുന്നതിന് ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം 20,000 രൂപ. മൈക്രോബയോളജി വിഷയത്തിൽ ഒന്നാംക്ലാസ്, ഉയർന്ന സെക്കന്റ് ക്ലാസ് ബിരുദാനന്തര ബിരുദവും (നെറ്റ്, പി.എച്ച്.ഡി അഭികാമ്യം), ഒരു വർഷത്തിൽ കുറയാത്ത അദ്ധ്യാപന പ്രവൃത്തിപരിചയവും. വിവരങ്ങൾക്ക് www.supplycokerala.com. www.cfrdkerala.in, ഫോൺ : 0468 2961144.