
പത്തനംതിട്ട : നഗരസഭ ജില്ലാ വ്യവസായ കേന്ദ്രവുമായി ചേർന്ന് സംരംഭകത്വ ശില്പശാല നടത്തി. ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ ആമിന ഹൈദരാലി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ കെ ആർ അജിത് കുമാർ, മേഴ്സി വർഗീസ്, ജെറി അലക്സ്, കെ.ജാസിംകുട്ടി, പി.കെ.അനീഷ്, വിമലാശിവൻ, ശോഭ കെ മാത്യു, അംബിക വേണു, ആനി സജി, സുജ അജി, നീനു മോഹൻ, സി ഡി എസ് ചെയർപേഴ്സൺ പൊന്നമ്മശശി, നഗരസഭാ സെക്രട്ടറി സുധീർരാജ്, വ്യവസായ വകുപ്പ് ഇ.ഡി.ഇ മാരായ ആതിര രാജൻ, അനന്തകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.