parumala

പരുമല : പരുമല തിരുമേനിയുടെ 122–ാമത് ഓർമ പെരുന്നാളിന് കൊടിയേറി. മലങ്കര ഓർത്തഡോക്സ് സഭാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ കൊടിയേറ്റ് നിർവഹിച്ചു. പതിനായിര കണക്കിന് വിശ്വാസികൾ വെറ്റില സമർപ്പിച്ച് ചടങ്ങിൽ പങ്കാളികളായി. നവംബർ രണ്ടുവരെയാണ് പെരുന്നാൾ.

ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത , ഡോ.ജോസഫ് മാർ ദീവന്യാസിയോസ് , ഡോ.മാത്യൂസ് മാർ തിമോത്തിയോസ് , അലക്സിയോസ് മാർ യൗസേബിയോസ് , ഡോ.എബ്രഹാം മാർ എപ്പിഫാനിയോസ്, ജോഷുവ മാർ നിക്കോതിമോസ് , ഡോ.ഗീവർഗ്ഗീസ് മാർ തെയോഫിലോസ്, വൈദീക ട്രസ്റ്റി ഫാ.ഡോ. തോമസ് വർഗീസ് അമയിൽ , അത്മായ ട്രസ്റ്റി റോണി വർഗീസ് എബ്രഹാം , സഭാസെക്രട്ടറി അഡ്വ.ബിജു ഉമ്മൻ , പരുമല സെമിനാരി മാനേജർ റമ്പാൻ കെ.വി.പോൾ , മത്തായി ടി വർഗീസ് , മാത്യു ഉമ്മൻ അരികുപുറം എന്നിവർ നേതൃത്വം നൽകി​.

രാവിലെ വിശുദ്ധ കുർബാനയ്ക്ക് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു. തീർത്ഥാടന വാരാഘോഷം ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവാ ഉദ്ഘാടനം ചെയ്തു. ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റ മോസ് അദ്ധ്യക്ഷതവഹിച്ചു. അഡ്വ.ഹാരിസ് ബീരാൻ.എം.പി മുഖ്യസന്ദേശം നൽകി​. മാത്യു ടി തോമസ് എം.എൽ എ , ഡോ.തോമസ് വർഗീസ് അമയിൽ ,റോണി വർഗീസ് ഏബ്രഹാം , അഡ്വ.ബിജു ഉമ്മൻ, ഫാ.എം.സി.പൗലോസ് , ഫാ.കുര്യൻ തോമസ് കോർ എപ്പിസ് കോപ്പാ , മത്തായി ടി.വർഗീസ് , നിഷ അശോകൻ , വിമല ബെന്നി, മാത്യു ഉമ്മൻ അരികുപുറം , ജോസ് പുത്തൻ പുരയിൽ, മനോജ് പി.ജോർജ് , റവ.കെ.വി.പോൾ റമ്പാൻ എന്നിവർ പ്രസംഗിച്ചു.