saha
സർഗോത്സവം കലാമേള ചെങ്ങമനാട് ബി.ആർ.എം സെൻട്രൽ സ്കൂളിൽ സഹോദയ പ്രസിഡന്റ് ഫാ. റജി മാത്യു ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ സി.ബി.എസ്.ഇ സ്കൂളുകളുടെ കൂട്ടായ്മയായ തിരുവിതാംകൂർ സഹോദയയുടെ സർഗോത്സവം കലാമേള ചെങ്ങമനാട് ബി.ആർ.എം സെൻട്രൽ സ്കൂളിൽ സഹോദയ പ്രസിഡന്റ് ഫാ. റജി മാത്യു ഉദ്ഘാടനം ചെയ്തു. ബി.ആർ.എം സെൻട്രൽ സ്കൂൾ ചെയർപേഴ്സൺ സുധാ അശോകൻ അദ്ധ്യക്ഷത വഹിച്ചു. സഹോദയ സെക്രട്ടറി എം. ബാലഗോപാൽ സ്വാഗതവും ട്രഷറർ അമ്പിളി പിള്ള കൃതജ്ഞതയും പറഞ്ഞു. എട്ടു വേദികളിൽ 125 കുട്ടികളാണ് സർഗോത്സവത്തിൽ മത്സരിക്കുന്നത്.