d

പത്തനംതിട്ട: ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തിൽ സ്വച്ഛ് ഭാരത് മിഷൻ (ഗ്രാമീൺ) പദ്ധതിയുടെ ശേഷി വികസന പരിപാടിയുടെ ഭാഗമായി 'ഹൈജീയ 2.0 പത്തനംതിട്ട' കപ്പാസിറ്റി ബിൽഡിംഗ് കാസ്‌കേഡിംഗ് പരിശീലനം സംഘടിപ്പിക്കുന്നു. 28ന് രാവിലെ 10മുതൽ പത്തനംതിട്ട പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് പരിശീലനം.
മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പ്രോജക്ടുകളിൽ ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർക്കും പഞ്ചായത്ത് അദ്ധ്യക്ഷന്മാർക്കും കൂടുതൽ അറിവ് പകരുകയാണ് ഏകദിന പരിശീലന പരിപാടിയുടെ ലക്ഷ്യം.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിജി മാത്യു ഉദ്ഘാടനം ചെയ്യും.