
പത്തനംതിട്ട: കേരളത്തിലെ സ്വകാര്യമേഖലയിൽ ജോലിനോക്കുന്ന വനിതകളായ നഴ്സുമാരുടെ പ്രശ്നങ്ങൾ പഠിക്കാനായി കേരള വനിതാ കമ്മിഷൻ 28ന് തിരുവല്ലയിൽ പബ്ലിക് ഹിയറിംഗ് സംഘടിപ്പിക്കും. രാവിലെ 10ന് തിരുവല്ല വൈ.എം.സി.എ. ഹാളിൽ നടക്കുന്ന പബ്ലിക് ഹിയറിംഗ് വനിതാ കമ്മിഷൻ ചെയർപേഴ്സൺ അഡ്വ.പി.സതീദേവി ഉദ്ഘാടനം ചെയ്യും. വനിതാ കമ്മിഷനംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന സ്ത്രീകളായ നഴ്സുമാർ നേരിടുന്ന പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കുകയും അവ പരിഹരിക്കാനുള്ള ശുപാർശ സർക്കാരിന് സമർപ്പിക്കുകമാണ് പബ്ലിക് ഹിയറിംഗ് ലക്ഷ്യമിടുന്നത്.