
തിരുവല്ല : മാർത്തോമ്മ ഡവലപ്മെന്റ് ഡിപ്പാർട്ടുമെന്റിന്റെ കർഷക കൂട്ടായ്മയുടെ ഉദ്ഘാടനം ഡോ.യുയാക്കീം മാർ കുറിലോസ് സഫ്രഗൻ മെത്രാപ്പോലിത്ത നിർവഹിച്ചു. കർഷകർ ഉല്പാദിപ്പിക്കുന്ന വിളകൾക്കു മെച്ചപ്പെട്ടെ വില ലഭിക്കുന്നതിന് സാഹചര്യം ഉണ്ടാകണമെന്നും കാർഷിക മേഖലയിലേക്ക് യുവാക്കളെ ആകർഷിക്കാനാവശ്യമായ ബോധവൽക്കരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഡവലപ്മെന്റ് ഡിപ്പാർട്ട്മെന്റ് ജനറൽ സെക്രട്ടറി റവ.മോൻസി വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. രാജ്യസഭ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ കുര്യൻ മുഖ്യസന്ദേശം നൽകി. ആന്റോ ആന്റണി എം.പി, സഭാട്രസ്റ്റി അഡ്വ.അൻസിൽ സഖറിയ, ഡവലപ്പ്മെന്റ് ഡിപ്പാർട്ട്മെന്റ് കേന്ദ്ര ട്രഷറാർ അഡ്വ.ബിനു വി.ഈപ്പൻ, റവ.ഏബ്രഹാം ചെറിയാൻ എന്നിവർ പ്രസംഗിച്ചു.