 
അടൂർ: എം.എൽ.എയുടെ വികസന ഫണ്ടിൽ നിന്ന് തുക ചെലവഴിച്ച് നിർമ്മിച്ച കല്ലുവിളപ്പടി വാഴോട്ട് മേലേതിൽ റോഡ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ അലാവുദീൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ ഗോപാലൻ, വി.വേണു, പ്രൊഫ.കെ.ആർ.ശങ്കരനാരായണൻ, പി.ടി.വേണുഗോപാലൻ നായർ, അനന്ദു മധു എന്നിവർ പങ്കെടുത്തു.