kalli
അഖിലേന്ത്യ വിദ്യാർത്ഥി സമ്മേളനത്തിന്റെ ഭാഗമായി ആൾ ഇന്ത്യ ഡെമോക്രാറ്റിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ(എ ഐ ഡി എസ് ഒ) സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച വിദ്യ ശക്തി വാഹനജാഥയും നാടകവും ജില്ലാ മേഖല പര്യടനം കല്ലിശ്ശേരിയിൽ നിന്നും ആരംഭിച്ചു. ചെങ്ങന്നൂർ മാർക്കറ്റ് സ്ക്വയറിൽ നടന്ന സ്വീകരണ പരിപാടിയിൽ ജാഥ ക്യാപ്റ്റൻ ഡോക്ടർ എസ്. അലീനയ്ക്ക് ലോക്കൽ കമ്മിറ്റി ഭാരവാഹികളായ കബിനി വേണുഗോപാൽ, അലീന റോയ്, നയന കോശി, നവീൻ കോശി എന്നിവർ സ്വീകരണം നൽകി.

ചെങ്ങന്നൂർ : അഖിലേന്ത്യ വിദ്യാർത്ഥി സമ്മേളനത്തിന്റെ ഭാഗമായി ഓൾ ഇന്ത്യ ഡെമോക്രാറ്റിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ(എ.ഐ.ഡി.എസ്.ഒ) സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച വിദ്യ ശക്തി വാഹനജാഥയും നാടകവും ജില്ലാ മേഖല പര്യടനം കല്ലിശേരിയിൽ നിന്ന് ആരംഭിച്ചു. ചെങ്ങന്നൂർ മാർക്കറ്റ് സ്ക്വയറിൽ നടന്ന സ്വീകരണ പരിപാടിയിൽ ജാഥ ക്യാപ്റ്റൻ ഡോക്ടർ എസ്.അലീനയ്ക്ക് ലോക്കൽ കമ്മിറ്റി ഭാരവാഹികളായ കബിനി വേണുഗോപാൽ, അലീന റോയ്, നയന കോശി, നവീൻ കോശി എന്നിവർ സ്വീകരണം നൽകി. ചടങ്ങിൽ നവീൻകോശി അദ്ധ്യക്ഷത വഹിച്ചു. സ്വീകരണ യോഗത്തിൽ വൈസ് ക്യാപ്റ്റൻ അഡ്വ.ആർ.അപർണ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി അലൻ റോയ് , ജില്ലാപ്രസിഡന്റ് വിദ്യ വിജയൻ എന്നിവർ പ്രസംഗിച്ചു.