കൊടുമൺ: ജില്ലാ പൊലീസ് കായികമേളയുടെ സമാപനത്തോടനുബന്ധിച്ച് കൊടുമണ്ണിൽ നടന്ന മാർച്ച് പാസ്റ്റിൽ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി എസ്.അജിതാബീഗം സല്യൂട്ട് സ്വീകരിച്ചു. തുടർന്ന് മത്സരങ്ങൾ ഡി.ഐ.ജി ഉദ്ഘാടനം ചെയ്തു. ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ് കുമാർ മുഖ്യാതിഥിയായി. മാർച്ച് പാസ്റ്റ് എ.ആർ.ക്യാമ്പ് അസി.കമണ്ടാന്റ് ആർ.ചന്ദ്രശേഖരൻ നയിച്ചു. ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥർ അണിനിരന്ന പ്ലറ്റൂൺ ആദ്യവും, പിന്നാലെ ഡി.എച്ച്.ക്യൂ, സബ് ഡിവിഷനുകൾ, ടെലി കമ്മ്യൂണിക്കേഷൻ തുടങ്ങിയ പ്ലറ്റൂണുകൾ തുടർന്നും മാർച്ച് പാസ്റ്റിൽ പങ്കെടുത്തു. അഡിഷണൽ എസ്.പി ആർ.ബിനു, ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ജി.സുനിൽ കുമാർ, നർകോട്ടിക് സെൽ ഡിവൈ.എസ്.പി ജെ.ഉമേഷ് കുമാർ, ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി കെ.എ.വിദ്യാധരൻ, സബ് ഡിവിഷണൽ പൊലീസ് ഓഫീസർമാരായ എസ്.അഷാദ്, ആർ.ജയരാജ്, ടി.രാജപ്പൻ, ജി.സന്തോഷ്‌കുമാർ, ഇരു പൊലീസ് സംഘടനകളുടെയും ജില്ലാ ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു. വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.