d

പത്തനംതിട്ട : ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെയും മിഷൻ ശക്തിയുടെയും ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ബാലികാദിന പരിപാടി സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂളിൽ നടന്നു. ഹെഡ്മിസ്ട്രസ് സുജു ആനി തോമസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫീസർ യു. അബ്ദുൾ ബാരി ഉദ്ഘാടനം ചെയ്തു. സ്‌നേഹവാസുരഘു, എസ്. ശുഭശ്രീ , വീണാ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. പെൻസിൽ ഡ്രോയിംങ് മത്സരത്തിൽ വിജയികളായ ആർ. ദേവിക, അനറ്റ് ലിസ് വർഗീസ്, ദേവനന്ദ ഡി. നായർ, ആഷ്ന സന്തോഷ് എന്നീ കുട്ടികളെ അനുമോദിച്ചു. ഡോ. അധിഭ കൃഷ്ണൻ നേതൃത്വം നൽകി