ചെങ്ങന്നൂർ: ചെങ്ങന്നൂർ ശ്രീനാരായണ ക്ലബ് കുടുംബ സംഗമവും എസ്.എൻ.ഡി.പി യോഗം തിരുവല്ല, മാന്നാർ യൂണിയൻ ഭാരവാഹിയും ശ്രീനാരായണ ക്ലബ് പ്രസിഡന്റുമായിരുന്ന ഡോ.എം.പി. വിജയകുമാർ അനുസ്മരണവും സംഘടിപ്പിച്ചു. സമ്മേളനം എസ്.എൻ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് അംഗം ഡോ. ഏ. വി. ആനന്ദരാജ് ഉദ്ഘാടനം ചെയ്തു. ക്ലബ് വൈസ് പ്രസിഡന്റ് സുജിത് ബാബുവ് അദ്ധ്യക്ഷത വഹിച്ചു.റിട്ട.പ്രിൻസിപ്പൽ പ്രൊഫ.എം.എൻ. ലക്ഷ്മണൻ. ഡിസ്ട്രിക്ട് ഗവ.പ്ലീഡർ അഡ്വ.വേണു, എസ്.എൻ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി ബൈജു അറുകുഴി, അമ്പാടി ഡയറി ഫാം പ്രൊപ്രൈറ്റർ അനിൽ അമ്പാടി, ശ്രീനാരായണ ക്ലബ് ചാർട്ടർ പ്രസിഡന്റ് കെ.കെ.രാജേന്ദ്രൻ, ക്ലബ് സെക്രട്ടറി ജെ.ശ്രീകുമാരി, ട്രഷറർ വിനോദ് കാവേരി എന്നിവർ സംസാരിച്ചു. കുമാരി രുദ്രാ മോൾ, ഉഷാ വേണു, ഓമനാ ദിവാകരൻ, ദീപ്തി എസ് എന്നിവർ ഗുരുദേവ കൃതികളുടെ ആലാപനം നടത്തി.