naya
തെരുവുനായയുടെ കാലിൽ കുരുങ്ങിയ കമ്പി മാറ്റുന്നു.

അടൂർ : കാട്ടുപന്നിക്കൊരുക്കിയ കെണിയിൽ തെരുവ് നായ കുടുങ്ങി. ഏഴംകുളം ഈട്ടിമുട് സ്വകാര്യ സ്കൂളിന് സമീപമാണ് കഴിഞ്ഞ ദിവസം കമ്പി കാലിൽ കുരുങ്ങി നിലയിൽ നായയെ ചുരുവിള വീട്ടിൽ മനു കണ്ടത്. തുടർന്ന് വിവരം പഞ്ചായത്തംഗം സുരേഷ് ബാബുവിനെ വിവരം അറിയിക്കുകയും പിന്നീട് സിവിൽ ഡിഫൻസ് വാർഡൻ സജി ഡേവിഡ് സ്ഥലത്തെത്തി നായയുടെ കാലിൽ നിന്ന് കമ്പി മാറ്റുകയുമായിരുന്നു. നായക്കൊപ്പം രണ്ട് ചെറിയ നായ്ക്കുട്ടികളുമുണ്ടായിരുന്നു. നായയെ കുരുക്കിട്ട് പിടിച്ച ശേഷം ഒന്നരമണിക്കൂറെ പരിശ്രമത്തിലാണ് കമ്പി എടുത്തുമാറ്റിയത്. പിന്നീട്മുറിവിൽ മരുന്ന് കെട്ടിവച്ച് വിട്ടയച്ചു.