sudheeran-
കോൺഗ്രസ് നേതാവ് വി എം സുധീരൻ നവീൻ ബാബുവിന്റെ കുടുംബാംഗങ്ങളെ സന്ദർശിക്കുന്നു

കോന്നി : കെ.പി​.സി​.സി​ മുൻ പ്രസി​ഡന്റ് വി.എം.സുധീരൻ കണ്ണൂർ എ.ഡി​.എമ്മായി​രുന്ന നവീൻ ബാബുവിന്റെ മലയാലപ്പുഴയിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, കെ.പി.സി.സി അംഗം മാത്യു കുളത്തുങ്കൽ, ഡി.സി.സി സെക്രട്ടറി സാമുവേൽ കിഴക്കുപുറം, വൈസ് പ്രസിഡന്റ് എ.സുരേഷ് കുമാർ, മലയാലപ്പുഴ മണ്ഡലം പ്രസിഡന്റ് ദിലീപ് കുമാർ, എലിസബത്ത്‌ അബു, പ്രമോദ് താന്നിമൂട്ടിൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.