calender
2024 -25 -ലെ ആരാധനാ വർഷ കലണ്ടർ .മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത, ചെങ്ങന്നൂർ ഭദ്രാസന സെക്രട്ടറി ഫാ. പി കെ കോശിക്ക് ആദ്യ പ്രതി നൽകിക്കൊണ്ടാണ് പ്രകാശനകർമ്മം നിർവ്വഹിക്കപ്പെട്ടത്

ചെങ്ങന്നൂർ: ബഥേൽ മാർ ഗ്രിഗോറിയോസ് അരമന പള്ളി, (ബഥേൽ പള്ളി) പെരുന്നാളിനോട് അനുബന്ധിച്ച് ആരാധനാ വർഷ കലണ്ടർ പ്രകാശനം ചെയ്തു. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത, ചെങ്ങന്നൂർ ഭദ്രാസന സെക്രട്ടറി ഫാ.പി.കെ കോശിക്ക് ആദ്യ പ്രതി നൽകിയാണ് പ്രകാശനകർമ്മം നിർവഹിക്കപ്പെട്ടത്. ഇടവക വികാരി ഫാ. മത്തായി സക്കറിയ സന്നിഹിതരായിരുന്നു.