reji-john

പത്തനംതിട്ട : സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലെത്തിയാൽ നിയമം അറിയാത്തവർ പോലും മര്യാദയ്ക്ക് വാഹനം ഓടിക്കും. അല്ലെങ്കിൽ റെജി ജോൺ റോഡ് മര്യാദ പഠിപ്പിക്കും. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറാണ് റെജി ജോൺ. ട്രാഫിക്ക് നിയമം തെറ്റിച്ച് ആരുപോയാലും അവരെ തിരുത്തിയിട്ടേ റെജി ജോൺ അടങ്ങു. ഇതൊന്നും നോക്കാതെ പോകുന്നവർക്ക് മാത്രമേ പെറ്റി വീഴു. ചില വ്യക്തികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവർക്കറിയില്ലെന്ന് റെജി ജോൺ പറയുന്നു. ആശയകുഴപ്പത്തിലാകുന്നവരും ഉണ്ട്. വീതി കുറഞ്ഞ സ്ഥലത്ത് കൂടി മൂന്ന് വാഹനങ്ങൾ പോകുക എളുപ്പമല്ല. ഇത് പ്രായമായ പലരേയും ബുദ്ധിമുട്ടി ലാക്കുന്നുണ്ട് . ഇങ്ങനെയുള്ളവരുടെ പരിമിതി തിരിച്ചറിഞ്ഞ് സഹായിക്കും ഈ നിയമപാലകൻ. ഇരുചക്ര വാഹനങ്ങളിൽ പല കുട്ടികളും ഹെൽമെറ്റ് ഇല്ലാതെയും മൂന്നും നാലും ആളുമായി യാത്ര ചെയ്യാറുണ്ട്. നിയമം മനപൂ‌‌‌‌‌‌‌‌‌‌ർവം ലംഘിക്കുന്നവർക്ക് പിഴ ഈടാക്കും. സീബ്രാലൈനിന് മുകളിൽ വാഹനം പാർക്ക് ചെയ്യുന്നതാണ് മറ്റൊരു വലിയ നിയമ ലംഘനമെന്ന് റെജി ജോൺ പറയുന്നു. യാത്രക്കാർക്ക് ഇത് കാരണം റോഡ് ക്രോസ് ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. പലർക്കും പറഞ്ഞു കൊടുക്കുന്നത് ഇഷ്ടമല്ല. ഭീഷണിയും നേരിടേണ്ടി വരാറുണ്ട്. എന്നാൽ ജോലി കൃത്യമായി ചെയ്യണമെന്ന് റെജിക്ക് നിർബന്ധമാണ്. കൊട്ടാരക്കര സ്വദേശിയായ റെജി 16 വർഷമായി സർവീസിലുണ്ട്. മഴയും വെയിലുമൊന്നും കണക്കാക്കാതെയാണ് റെജി ജോണിന്റെ ബോധവൽക്കരണം.

ട്രാഫിക്കിൽ നിയമ ലംഘനം നിരവധിയുണ്ട്. നിയമം പാലിച്ചാൽ തന്നെ പകുതി അപകടം കുറയ്ക്കാം.

റെജി ജോൺ