28-vinod-mulambuzha

പന്തളം: പന്തളം പബ്ലിക് ലൈബ്രറി ബാലവേദിയുടെ ആഭിമുഖ്യത്തിൽ റീഡിംഗ് തിയറ്റർ കളിക്കൂട്ടം സംഘടിപ്പിച്ചു. നാടൻപാട്ട് കലാകാരനും ലൈബ്രറി കൗൺസിൽ താലൂക്ക് കമ്മിറ്റി അംഗവുമായ വിനോദ് മുളമ്പുഴ നേതൃത്വം നൽകി. കെ ജി ഗോപിനാഥൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പ്രസിഡന്റ് എസ് കെ വിക്രമൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. അർജുൻ എസ്, അദിഥി, ശ്രീനന്ദ്,ഹരിനന്ദ്,അർണ്ണവ്, അലീന, ധനഞ്ജയ എന്നിവരും ബാലവേദി അംഗങ്ങളും പങ്കെടുത്തു. ആർ സന്തോഷ്,ടി എസ് ശശിധരൻ, മുഹമ്മദ് സാദിഖ്, ഗീതാകുമാരി,ശാന്തകുമാരി എന്നിവർ യോഗത്തിൽ സംസാരിച്ചു.