പന്തളം: ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ പന്തളം മേഖല 40-ാം വാർഷിക സമ്മേളനത്തിന്റെ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് ഹരി ഭാവന നിർവഹിച്ചു. മേഖലയുടെ പ്രസിഡന്റ് സതീഷ് പി .എം അദ്ധ്യക്ഷത വഹിച്ചു. വിജയൻ പി.വി, ജയൻ ക്ലാസിക് , ഗ്രിഗറി അലക്‌സ്, മുരളി ബ്ലേസ് , പ്രകാശ് നെപ്ട്യൂൺ,, വിശ്വേശ്വരൻ ആറന്മുള , മനോജ് ഗീതം ,സദാശിവൻ, സതീഷ് പനങ്ങാട്, വനിതാ വിങ്ങ് കോഡിനേറ്റർ സീന ഹരി ,രാജു അച്ചൂസ്, ജോബി അലക്‌സാണ്ടർ, എന്നിവർ സംസാരിച്ചു. 2024 ,2025 വർഷത്തെ ഭാരവാഹികളായി (പ്രസിഡന്റ് )രാജു ചിന്നാസ് , ബിജു കുളനട (സെക്രട്ടറി) (ട്രഷറർ) സിനഹരി എന്നിവരെ തിരഞ്ഞെടുത്തു.