പരുമല: വൈദികന്റെ ബസ്ക്യോമോ ആകുക എന്നത് ദൈവനിയോഗമാണെന്ന് മാവേലിക്കര ഭദ്രാസന മെത്രാപ്പോലീത്ത ഏബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിന്റെ ഭാഗമായി ക്രമീകരിച്ച ബസ്ക്യോമോ അസോസിയേഷൻ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈദികന് സമാധാനവും സന്തോഷവും ബലവും നൽകുന്നതോടൊപ്പം ഇടവക അംഗങ്ങളുമായി നല്ല ബന്ധം കാത്ത് സൂക്ഷിക്കുന്നവരുമാകണം ബസ്ക്യോമോമാർ. പട്ടം കൊട ശുശ്രൂഷയിൽ വൈദികർക്ക് നൽകുന്ന ഉപദേശങ്ങൾ ബസ്ക്യോമോ മാർക്കും ഉളളതാണെന്നും അദ്ദേഹം പറഞ്ഞു. മോബ പ്രസിഡന്റ് ഡോ.മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷ വഹിച്ചു. പരുമല സെമിനാരി മാനേജർ .കെ.വി പോൾ റമ്പാന് ജന്മദിന ആശംസകൾ നേർന്നു. അഡ്വ.ജനറൽ ഓഫീസ് ഡപ്യൂട്ടി സെക്രട്ടറി കോശി ജോൺ മുഖ്യപ്രഭാഷണം നടത്തി. പരുമല സെമിനാരി മാനേജർ കെ.വി പോൾ, അസി.മാനേജർ ഫാ.ഏലിയാസ് എൽദോസ്,മോബ കേന്ദ്ര വൈസിഡന്റ മാരായ റവ.ഫാ.സോളു കോശിരാജു, ജസി വർഗീസ്, കേന്ദ്ര ജനറൽ സെക്രട്ടറി റെയ്ച്ചൽ.പി.ജോസ്,ട്രഷറാർ ഷൈനി സാം,ജോയിന്റ് സെക്രട്ടറിമാരായ മിനി സൈമൺ, മിനി ഉമ്മൻ,ബേബി കുട്ടി തരകൻ,അൻസു മേരി വർഗീസ് എന്നിവർ പ്രസംഗിച്ചു.