28-micro-iti
പന്തളം മൈക്രോ ഐ ടി ഐ യിലെ കമ്പ്യൂട്ടർ ഓപ്പറേറ്റർ & പ്രോഗ്രാമിങ് അസിസ്റ്റന്റ് കോഴ്സിന് പഠിച്ച് ഓൾ ഇന്ത്യാ ട്രേഡ് ടെസ്റ്റ്‌ പാസ്സായ കുട്ടികളുടെ കോൺവൊക്കേഷൻ സമ്മേളനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് രാജി പി രാജപ്പൻ ഉത്ഘാടനം ചെയ്യുന്നു.

പന്തളം : മൈക്രോ ഐ.ടി.ഐ യിലെ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് കോഴ്സിന് പഠിച്ച് ഓൾ ഇന്ത്യാ ട്രേഡ് ടെസ്റ്റ്‌ പാസായ കുട്ടികളുടെ കോൺവൊക്കേഷൻ സമ്മേളനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് രാജി പി.രാജപ്പൻ ഉദ്ടഘാടനം ചെയ്തു. അക്കാഡമിക് ഡയറക്ടർ സുരേഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. മൈക്രോ ഗ്രൂപ്പ്‌ ചെയർമാൻ വിജയകുമാർ ടി.ഡി.സ്വാഗതം പറഞ്ഞു. ബെസ്റ്റ് ട്രെയിനി അക്ഷയ്കുമാറിന് മെമെന്റോ ക്യാഷ് അവാർഡ് സർട്ടിഫിക്കറ്റ് എന്നിവ നൽകി ആദരിച്ചു. പ്രധാനമന്ത്രി കൗശൽ വികാസ് യോജന പദ്ധതിയനുസരിച്ചു നടത്തിയ റീസെപ്ഷനിസ്റ്റ്, അസിസ്റ്റന്റ് ഇലക്ട്രിഷ്യൻ, എ.സി മെക്കാനിക് എന്നീ കോഴ്സുകളുടെയും സർട്ടിഫിക്കറ്റുകൾ ചടങ്ങിൽ വിതരണം ചെയ്തു. മൈക്രോ കോളേജിലെ സ്റ്റാഫ് അംഗങ്ങളിൽ ഉന്നത വിജയം നേടിയ സ്വാതി രാജ്, പാർവതി, ലക്ഷ്‌മി എന്നിവരെ അഭിനന്ദിച്ചു.നഗരസഭാ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബെന്നി മാത്യു, കൗൺസിലർ മാരായ പന്തളം മഹേഷ്‌, കെ ആർ രവി, ശോഭനാകുമാരി, അലുംനി അസോസിയേഷൻ ട്രെഷറർ അജിതകുമാർ, ജോയ്‌സ് ജോയ് സ്വാതി രാജ്, ലക്ഷ്‌മി, പ്രണവ് പി എന്നിവർ പ്രസംഗിച്ചു.