gopuram
ഗുരുദേവക്ഷേത്രഗോപുരസമർപ്പണം ഋതംബരാനന്ദ സ്വാമികൾ നിർവഹിക്കുന്നു

അടൂർ: എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയനിലെ 3167 -ാം നമ്പർ അടൂർ ടൗൺ ശാഖയിൽ പുതുതായി നിർമ്മിച്ച ഗുരുദേവക്ഷേത്ര ഗോപുരസർപ്പണം ശിവഗിരി മഠത്തിലെ സ്വാമി ഋതംബരാനന്ദ നിർവഹിച്ചു .വിദ്യകൊണ്ട് പ്രബുദ്ധരാകുക എന്ന ശ്രീനാരായണ ഗുരുവിന്റെ ആപ്തവാക്യം ലോകം ഏറ്റെടുത്തതായി സ്വാമി പ്രഭാഷണത്തിൽ പറഞ്ഞു. ക്ഷേത്രം തന്ത്രി കെ.രതീഷ് ശശിയുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ . അടൂർ യൂണിയൻ ചെയർമാൻ അഡ്വ. എം മനോജ് കുമാർ, യൂണിയൻ കൺവീനർ അഡ്വ.മണ്ണടി മോഹനൻ, യോഗം കൗൺസിലർ എബിൻ അമ്പാടിയിൽ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് അടൂർ ശശാങ്കൻ, വൈസ് പ്രസിഡന്റ് കെ. ബി. പ്രദീപ് കുമാർ,സെക്രട്ടറി കെ. ജി.വാസുദേവൻ, കമ്മിറ്റി അംഗങ്ങൾ, വനിതാ സംഘം ഭാരവാഹികൾ, ശാഖാ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ശേഷം സമൂഹ പ്രാർത്ഥനയും , ദീപാരാധനയും നടന്നു.