
കോന്നി : മെഡിക്കൽ സർവീസ് സെന്റർ ചെങ്ങറ സമരഭൂമിയിൽ മെഡിക്കൽ ക്യാമ്പും രക്തഗ്രൂപ്പ് നിർണയവും നടത്തി. ചെങ്ങറ ഭൂസമര സഹായ സമിതിയംഗം എസ്. രാധാമണി ഉദ്ഘാടനം ചെയ്തു. സാധുജന വിമോചന സംയുക്ത വേദി സംസ്ഥാന പ്രസിഡന്റ് കെ എസ് ഗോപി പത്തനാപുരം അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ.പി ഗോദകുമാർ നേതൃത്വം നൽകി. ബിനു ബേബി, പുഷ്പ മറൂർ, സുരേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ഡോ.സുകന്യകുമാർ ക്ളാസ് നയിച്ചു. ഇ എൻ ടി സർജൻ ഡോ. മുഹമ്മദ് റാസിഖ്, മാളു.ആർ, ബീന ജേക്കബ്, സൂര്യ മോൾ എം എസ്, ഗിരിജ കെ കെ, ശ്രീജ എസ്, അജിത്ത്.ആർ തുടങ്ങിയവർ പങ്കെടുത്തു.