28-kandan-kumaran
മഹാത്മാ കാവാരിക്കുളം കണ്ഠൻ കുമാരന്റെ 161​ാം ജന്മദിനാഘോഷം എ.ബി.വി.പി ജില്ലാ അധ്യക്ഷൻ അരുൺ മോഹൻ ഉദ്ഘാടനം ചെയ്യുന്നു

മല്ലപ്പള്ളി: മഹാത്മാ കാവാരിക്കുളം കണ്ഠൻ കുമാരന്റെ 161​ാം ജന്മദിനാഘോഷം ഹിന്ദു ഐക്യവേദി മല്ലപ്പള്ളി താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ നടന്നു. യോഗം എ.ബി.വി.പി ജില്ലാ അദ്ധ്യക്ഷൻ അരുൺ മോഹൻ ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി കൊറ്റനാട് പഞ്ചായത്ത് അദ്ധ്യക്ഷൻ എൻ. മഹേഷ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സുരേഷ് മുഖ്യപ്രഭാഷണം നടത്തി.ശ്രീജയൻ,​ കെ. കെ. കൃഷ്ണകുട്ടി,​ എസ്.ജയശങ്കർ,​ എന്നിവർ സംസാരിച്ചു. പെരുമ്പെട്ടി ഗവ.യു.പി.സ്‌കൂളിന് കാവാരിക്കുളത്തിന്റെ പേര് നൽകണമെന്നും തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ പൂർണ കായ പ്രതിമയും സ്ഥാപിക്കണമെന്നും ഹിന്ദു ഐക്യവേദി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.