28-mallappally-co-operati
മല്ലപ്പള്ളി കോ​ഓപ്പറേറ്റീവ് എംപ്ലോയീസ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഹോം സേവിങ്ങ് പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി.പി.രാജപ്പൻ നിർവഹിക്കുന്നു.

മല്ലപ്പള്ളി : മല്ലപ്പള്ളി കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് സകരണ സംഘത്തിന്റെ നേതൃത്വത്തിൽ ഹോം സേവിംഗ് ഡെപ്പോസിറ്റ് പദ്ധതി ആരംഭിച്ചു. കുട്ടികളിൽ സമ്പാദ്യശീലം വളർത്തുകയും അതോടൊപ്പം പുതുതലമുറയെ സഹകരണ പ്രസ്ഥാനത്തലേക്ക് ആകൃഷ്ടരാക്കുക , പുതിയ ഇടപാടുകാരെയും നക്ഷേപകരെയും കണ്ടെത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി.പി.രാജപ്പൻ സമ്പാദ്യ പെട്ടിയുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു. എംപ്ലോയീസ് സംഘം പ്രസിഡന്റ് കെ.ജി. രാജേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. വനജകുമാരി ,പി.ജയശ്രീ,അനീഷ് രാജു വി.സി , പ്രകാശ് ബാബു, ജിൻസി.പി. മാത്യു, സതീഷ് കുമാർ എസ്.രാധാമണി രവീന്ദ്രൻ എന്നിവർ പ്രസം​ഗി​ച്ചു.