 
മേക്കൊഴൂർ: എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്‌മെന്റ് മേക്കൊഴൂർ (944) ശാഖ പുനസ്ഥാപിച്ചു. യൂത്ത് മൂവ്‌മെന്റ് പത്തനംതിട്ട യൂണിയൻ ചെയർമാൻ ഗോകുൽ കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. യോഗം യൂണിയൻ കൗൺസിലർ പി.കെ. പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി പ്രേമാ സുരാജ് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് മൂവ്‌മെന്റ് യൂണിയൻ കൺവീനർ ആനന്ദ് പി രാജ് സംഘടനാ വിഷയങ്ങൾ അവതരിപ്പിച്ചു. പത്തനംതിട്ട യൂണിയൻ എംപ്ലോയീസ് ഫോറം അംഗം സുധീഷ് മാർഗനിർദേശ പ്രഭാഷണം നടത്തി. യൂത്ത് മൂവ്മന്റ് യൂണിയൻ വൈസ് ചെയർമാൻ സൂരജ് ടി പ്രകാശ്, ജോയിന്റ് കൺവീനർമാരായ അരുൺ ശശിധരൻ, അഖിൽ എസ്, യൂത്ത് മൂവ്‌മെന്റ് യൂണിയൻ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജിത്തു പ്രകാശ്, രജു സി.വി, വിശാഖ് മുരളീധരൻ എന്നിവർ സംസാരിച്ചു. യൂത്ത് മൂവ്‌മെന്റ് മേക്കൊഴൂർ ശാഖ പ്രസിഡന്റ് അഖിലേഷ് നന്ദി പറഞ്ഞു.