sndp-
എസ്എൻഡിപി യോഗം അതിരുങ്കൽ ആനന്ദവിലാസം ശാഖയുടെ കെട്ടിട നിർമ്മാണ ഫണ്ടിലേക്കുള്ള സംഭാവന അശ്വതി ഭവനിൽ ആനന്ദൻ ശാഖാ ഭാരവാഹികൾക്ക് കൈമാറുന്നു

കോന്നി: എസ്.എൻ.ഡി.പി യോഗം അതിരുങ്കൽ ആനന്ദവിലാസം ശാഖയുടെ രണ്ടാം ഘട്ട കെട്ടിട നിർമ്മാണ ഫണ്ടിലേക്ക് അശ്വതി ഭവനിൽ ആനന്ദൻ 100000 രൂപ സംഭാവന നൽകി. സംയുക്ത കുടുംബയോഗത്തിൽ ശാഖാ ഭാരവാഹികൾക്ക് തുക കൈമാറി. ശാഖാ പ്രസിഡന്റ സത്യപാൽ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ദിലീപ് അതിരുങ്കൽ, ജയൻ ടിവി, ബിജു വലിയ കാലായിൽ, സോമരാജൻ, ബാലൻ, സുശീല വിശ്വനാഥൻ, അനിതാ സത്യൻ എന്നിവർ സംസാരിച്ചു.