അടൂർ : ഓർമ്മക്കുറവുള്ള വൃദ്ധയുടെ സ്വർണാഭരണങ്ങൾ കൈക്കലാക്കിയ ശേഷം മുക്കുപണ്ടം നൽകി കബളിപ്പിച്ച കേസിൽ വീട്ടുജോലിക്കാരി അറസ്റ്റിൽ. കടമ്പനാട് തുവയൂർ പനച്ചിവിളയിൽ രാധാമണി(51) നെയാണ് ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കടമ്പനാട് കൊച്ചു പടിപ്പുര വീട്ടിൽ റാഹേലിന്റെ സ്വർണാഭരണങ്ങളാണ് രാധാമണി പലപ്പോഴായി എടുത്തത്. തുടർന്ന് സ്വർണാഭരണങ്ങൾക്ക് പകരം രാധാമണി മുക്കുപണ്ടം തിരികെ നൽകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം റാഹേലിന്റെ മാല പൊട്ടിയത് വിളക്കിച്ചേർക്കാർ നൽകിയപ്പോഴാണ് ഇത് മുക്കുപണ്ടമാണെന്ന് മനസിലായത്. ഇതോടെ റാഹേലിന്റെ വീട്ടുകാർ ഏനാത്ത് പൊലീസിൽ പരാതി നൽകുകയായിരുന്നു.