 
ചെന്നീർക്കര: ഗുരുധർമ്മപ്രചരണസഭ ജില്ലാ തീർത്ഥാടന പദയാത്ര സ്വാഗതസംഘം സച്ചിദാനന്ദ സ്വാമികൾ ഉദ്ഘാടനം ചെയ്തു. ശുഭാംഗാനന്ദ സ്വാമി അദ്ധ്യക്ഷനായിരുന്നു. ജില്ലാ പ്രസിഡന്റ് സുരേഷ്‌കുമാർ, സെക്രട്ടറി മനുരാജ്, വൈസ് പ്രസിഡന്റ് ലാലി മോഹൻ, കേന്ദ്ര മാതൃസഭ വൈസ് ചെയർ പേഴ്സൺ മണിയമ്മ ഗോപിനാഥ് , ഉപദേശക സമിതി വൈസ് ചെയർമാൻ അനിൽ താടാലിൽ , ശാഖ പ്രസിഡന്റ് മനു , സന്തോഷ് റാന്നി, പി.എൻ മധുസൂദനൻ, സി.എസ് വിശ്വംഭരൻ എന്നിവർ പങ്കെടുത്തു.