ചെങ്ങന്നൂർ : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചെങ്ങന്നൂർ 40-ാം മേഖലാ വാർഷിക സമ്മേള്ളനം ചെറിയനാട് എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ പ്രസിഡന്റ്എസ് മോഹനൻ പിളള ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് റെജി മാത്യു അദ്ധ്യക്ഷത വഹിച്ചു. ശുഭ.എസ് അനുശോചനം അറിയിച്ചു. ഹരി പഞ്ചമി, ടി.പി.ഹരിഷ്,സുരേഷ് ചിത്രമാലിക, രാജഷ് രാജ് വിഷൻ, പി.ജെ ശാമുവൽ എന്നിവർ സംസാരിച്ചു. ഉച്ചയ്ക്ക് ശേഷം ജോസ്.വി.ജോർജ്ജ് നഗറിൽ പൊതുസമ്മേളനം ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം സലിം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് റെജി മാത്യു അദ്ധ്യക്ഷത വഹിച്ചു. മേഖലയിലെ മികച്ച പ്രവർത്തനം നടത്തിയ യൂണിറ്റിനുള്ള എവർറോളിംഗ് ട്രോഫി മൂന്നാം തവണയും മാന്നാർ യൂണിറ്റിന് ലഭിച്ചു. മേഖലാ ഭാരവാഹികളിൽ നിന്ന് മാന്നാർ യൂണിറ്റ് ട്രോഫി ഏറ്റുവാങ്ങി.