 
പരുമല : സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ആത്മീയ ചിന്തയിലൂന്നിയുള്ള പ്രവർത്തനത്താൽ ലഹരിമുക്ത കുടുംബങ്ങൾ സൃഷ്ടിക്കുവാൻ നമുക്ക് സാധിക്കണമെന്ന് അഡ്വ.ബിജു ഉമ്മൻ പറഞ്ഞു. പരുമല പെരുന്നാളിനോടനുബന്ധിച്ച് ഓർത്തഡോക് സ് സഭ മദ്യവർജ്ജന സമിതിയുടെ ആഭിമുഖ്യത്തിൽ പരിമളം ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാ.വർഗീസ് ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. പ്രസ്ഥാനം പ്രസിഡന്റ് യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷണം നടത്തി. എക്‌സൈസ് വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ അഡ്വ.ജോസ് കളീക്കൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നയിച്ചു. ഫാ.വർഗീസ് തണ്ണക്കോട്, ഫാ.മാത്യൂസ് വട്ടിയാനിക്കൽ, പരുമല സെമിനാരി അസി.മാനേജർ ഫാ.ജെ.മാത്തുക്കുട്ടി, മദ്യവർജ്ജന സമിതി കേന്ദ്ര സെക്രട്ടറി അലക്‌സ് മണപ്പുറത്ത്, സജി മാമ്പ്രക്കുഴി, റോബിൻ പി. മാത്യു, ബ്ലസൻ എന്നിവർ പ്രസംഗിച്ചു.