inagu
എ.കെ.സി.എച്ച്.എം.എസ് സംസ്ഥാന പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എ.കെ സജീവ് ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : ഭരണഘടനാ വിരുദ്ധമായ സംവരണ നിയമങ്ങൾ നടപ്പാക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രം നിയമനിർമ്മാണം നടത്തണമെന്നും മേൽത്തട്ട് പരിധിയും ഉപസംവരണവും സംസ്ഥാന സർക്കാർ നടപ്പാക്കാൻ ശ്രമിക്കരുതെന്നും എ.കെ.സി.എച്ച്.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി എ.കെ സജീവ് ആവശ്യപ്പെട്ടു. എ.കെ.സി.എച്ച്.എം.എസ് സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വരണാധികാരി അഡ്വ.എസ്.ആർ.ഉണ്ണികൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ പ്രഖ്യാപിച്ചു. സംസ്ഥാന പ്രസിഡന്റ് വിനീഷ് കല്ലറ അദ്ധ്യക്ഷത വഹിച്ചു. സുനിൽ ടി.രാജ്, എ.കെ.ലാലു, കെ.ഹരിദാസ്, ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി പി.കെ.പ്രേമൻ, പി.കെ.രവി, തങ്കപ്പൻ ഐക്കരപ്പറമ്പിൽ,ബാലകൃഷ്ണൻ, വി.എസ്.ശശി, വി.ടി.സജീവ്, കെ.സുദർശനകുമാർ, പി.ടി.ഷിനു എന്നിവരെയും ഡയറക്ടർ ബോർഡ് അംഗങ്ങളായി ദേവദാസ്, എം.ടി.രാജു, ഒ.കെ.തങ്കപ്പൻ, ദിലീപ്, സുരേഷ് എ.പി.വിശ്വംഭരൻ, രാജു കീഴുവാറ്റ, പ്രസാദ് പി.കെ, തങ്കമ്മ രാജു, കെ.ജി.ബാബു, കെ.കെ.ഗോപിനാഥൻ, സുനിൽകുമാർ കെ.കെ, അഖിലേഷ് ബാബു, മധു ജനാർദ്ദനൻ, കെ.ടി.ജോയ്,ഡി.ലിജിമോൾ, സജി ആര്യാട് എന്നിവർ ഡയറക്ടർ ബോർഡ് അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു.