 
ചെങ്ങന്നൂർ: കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി ചെറിയനാട് മേഖലാ കമ്മിറ്റി, പുഷ്‌പഗിരി മെഡിക്കൽ കോളേജ്, ജോയ് ആലുക്കാസ് ഫൗണ്ടേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് ചെറിയനാട് ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. കരുണ ചെയർമാൻ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു . വൈസ് ചെയർമാൻ ജി വിവേക് അദ്ധ്യക്ഷത വഹിച്ചു. സ്ട്രോക്ക് എന്ന വിഷയത്തിൽ പുഷ്പഗിരി മെഡിക്കൽ കോളേജ് ന്യൂറോ വിഭാഗം അസിസ്റ്റന്റ് പ്രൊഫ.ഡോ.എസ് വിജയലക്ഷ്മി ബോധവത്കരണ ക്ലാസ് നയിച്ചു. ക്യാമ്പിൽ സൗജന്യ പരിശോധനയും മരുന്നു വിതരണവും നടന്നു. അർഹരായ 100 പേർക്ക് തുടർന്ന് കണ്ണടയും ലഭിക്കും. അഡ്വ.സുരേഷ് മത്തായി, എൻ.ആർ സോമൻപിള്ള, കെ.എം സലീം , പ്രസന്ന രമേശൻ, ഹേമലത മോഹൻ, സ്വർണ്ണമ്മ, ഷെൽട്ടൻ വി.റാഫേൽ,കെ.എസ് ഗോപിനാഥൻ, കെ.ആർ മോഹനൻ പിള്ള.
സിബു വർഗീസ്, പി.എസ് ബിനുമോൻ , കെ.പി മനോജ് മോഹൻ, പ്രസാദ് സിത്താര, ബി.ബാബു , സന്തോഷ് കുമാർ, കെ.ഡി മോഹൻ കുമാർ, കെ.എം മധുകുട്ടൻ എന്നിവർ സംസാരിച്ചു.