kabadi

തിരുവല്ല : ജില്ലാ കബഡി അസോസിയേഷന്റെ സബ് ജൂനിയർ, ജൂനിയർ മത്സരങ്ങൾ കാവുംഭാഗം ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിൽ മുൻസിപ്പൽ കൗൺസിലർ ശ്രീനിവാസ് പുറയാറ്റ് ഉദ്ഘാടനം ചെയ്തു. ജില്ലാ അസോസിയേഷൻ സെക്രട്ടറി രാജ്‌കുമാർ, പ്രസിഡന്റ് നന്ദഗോപൻ, ബിനു വി.കുറുപ്പ് എന്നിവർ പ്രസംഗിച്ചു. സബ് ജൂനിയർ ബോയ്സ് വിഭാഗത്തിൽ ഡി.ബി.എച്ച്.എസ്.എസ് തിരുവല്ല ഒന്നാംസ്ഥാനവും ഡി.ബി.എച്ച്.എസ്.എസ് പരുമല രണ്ടാം സ്ഥാനവും നേടി. സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ പഴകുളം സെവൻസ് ഒന്നാംസ്ഥാനവും ഡി.ബി.എച്ച്.എസ്.എസ് തിരുവല്ല രണ്ടാംസ്ഥാനവും നേടി. ജൂനിയർ ബോയ്സ് വിഭാഗത്തിൽ സ്കൂൾ ഓഫ് കബഡി പരുമല ഒന്നാംസ്ഥാനവും ഷാ മെമ്മോറിയൽ ക്ലബ്ബ് പത്തനാപുരം രണ്ടാം സ്ഥാനവും നേടി.