
തിരുവല്ല : സ്ത്രീ ശക്തി പ്രധാനമാണെന്നും കേരളത്തിലെ സ്ത്രീകൾ ശക്തീകരിക്കപ്പെട്ടവരാണെന്നും പൂയം തിരുനാൾ ഗൗരി പാർവ്വതി ഭായി തമ്പുരാട്ടി പറഞ്ഞു. ട്രാവൻകൂർ ക്ലബിന്റെ നേതൃത്വത്തിൽ ട്രാവൻകൂർ ലേഡീസ് ഫോറം രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ട്രാവൻകൂർ ക്ലബ് പ്രസിഡന്റ് ഡോ.കെ.ജി.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. വനിത കമ്മിഷൻ അംഗം അഡ്വ.എലിസബേത്ത് മാമ്മൻ മത്തായി മുഖ്യ പ്രഭാഷണം നടത്തി. അഡ്വ.രാജീവ് പാരുപ്പള്ളി, ജിനു പുന്നൂസ്, സവിത ജയിംസ് എന്നിവർ പ്രസംഗിച്ചു. ലേഡിസ് ഫോറം ഭാരവാഹികളായി ജിനു പുന്നൂസ് (പ്രസിഡന്റ്), സവിത ജയിംസ് (സെക്രട്ടറി), ഷേർളി തോമസ് (ട്രഷറാർ) എന്നിവരെ തിരഞ്ഞെടുത്തു.