dog
ചെന്നീരക്കര പന്ത്രണ്ടാം വാർഡിൽ കൂട്ടത്തോടെ കറങ്ങിനടക്കുന്ന തെരുവ് നായകൾ

ചെന്നീർക്കര: ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡിൽ തെരുവുനായ ശല്യം രൂക്ഷമായി. പ്രദേശവാസികൾക്ക് മാത്രമല്ല സ്കൂൾ കുട്ടികൾക്കും ഓഫീസുകളിൽ ഉൾപ്പെടെ യാത്ര ചെയ്യാൻ ചെന്നീർക്കരയിലെ വിവിധ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലെത്തുന്നവർക്കും ഒരു പോലെ ഭീഷണിയാണ് കൂട്ടത്തോടെ എത്തുന്ന തെരുവു നായ്കൾ. കുട്ടികൾക്കുനേരയുെം ഇരുചക്രവാഹനയാത്രക്കാർക്ക് നേരയും കുരച്ചു ചാടുന്നതും പതിവാണ്. ചെന്നീർക്കര എസ്.എൻ.ഡി.പി. ഹയർസെക്കൻഡറി സ്കൂൾ, ഹൈസ്കൂൾ, യു.പി സ്കൂൾ, ഇംഗ്ലീഷ് മീഡിയം സ്കൂൾ, നഴ്സറി സ്കൂൾ, ചെന്നീർക്കര ഗവ.ഐ.ടി.ഐ എന്നിവിടങ്ങളിലായി ആയിരത്തിലധികം കുട്ടികളാണ് ഈ സ്കൂളുകളിൽ പഠിക്കുന്നത്. മാത്രല്ല ചെന്നീർക്കര എസ്.എൻ.ഡി.യോഗം ഗുരുക്ഷേത്രം, കൃഷി ഭവൻ എന്നിവയും സ്ഥിതി ചെയ്യുന്നത് 12-ാം വാർഡിലാണ്. സ്കൂൾ അവധി ദിവസങ്ങളിൽ സമീപ പ്രദേശത്തെ കോഴികളെ പിടികൂടുന്നതും പതിവായിട്ടുണ്ട്. രാത്രികാലങ്ങളിൽ ഇവ കൂട്ടമായി സ്കൂളിന് സമീപമുള്ള വീടുകളിലെ സിറ്റൗട്ടിലും വരാന്തയിലും വീട്ടുമുറ്റത്തുമാണ് വാസം. തെരുവുനായ്കൾ പെരുകിയിട്ടും ഇവയെ നിയന്ത്രിക്കാൻ ഗ്രാമപഞ്ചായത്ത് യാതൊരു നടപടിയും സ്വീകരിക്കാതിരിക്കുന്നത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

.................................

സന്ധ്യയോടെ വീടുകളുടെ ഉമ്മറത്തേയ്ക്കും പറമ്പിലും കൂട്ടത്തോടെ തെരുവുനായ്കൾ എത്തുകയും ഉച്ചത്തിൽ കുരച്ച് ശബ്ദമുണ്ടാക്കുന്നതും പരസ്പരം കടിപിടി കൂടുന്നതും പതിവാണ്. ഇവ എത്തുന്നതോടെ അത്യാവശ്യ കാര്യത്തിനുപോലും വീടിന് പുറത്തിറങ്ങാൻ ഭയക്കുകയാണ്.

ഇക്കാര്യങ്ങൾ ഗ്രാമപഞ്ചായത്ത് അംഗത്തേയും ഭരണസമിതിയെ അറിയിച്ചിട്ടും ഇവയെ നിയന്ത്രിക്കാൻ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

അജിത ടീച്ചർ

(ചെന്നീർക്കര)