കോന്നി: ജില്ലയിലെ ആന പാപ്പാൻമാർക്കായി വനം വന്യജീവി വകുപ്പ് ജില്ല സോഷ്യൽ ഫോറസ്ട്രി ഡിവിഷന്റെ നേതൃത്വത്തിൽ കോന്നി ഇക്കോ ടൂറിസം സെന്ററിൽ ഏകദിന പരിശീലന ക്യാമ്പ് നടത്തി. കോന്നി ഡി.എഫ്.ഒ ആയുഷ് കുമാർ കോറി ഉദ്ഘാടനം ചെയ്തു. കോട്ടയം എലിഫന്റ് സ്ക്വാഡിലെ ഡോ.ബിനു ഗോപിനാഥ് , ഡോ.അരുൺകുമാർ, എസ് .കെ ഫോറസ്റ്റ് വെറ്ററിനറി സർജന്മാരായ ഡോ.അനുരാജ് എന്നിവർ ക്ലാസുകൾ നയിച്ചു. സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ അസിസ്റ്റന്റ് കൺസർവേറ്റർ ബി.രാഹുൽ, സോഷ്യൽ ഫോറസ്ടി പത്തനംതിട്ട റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ജെ .മുഹമ്മദ് സ്വബിർ എന്നിവർ സംസാരിച്ചു . ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആന പാപ്പാൻമാർ പരിശീലന പരിപാടിയിൽ പങ്കെടുത്തു.