
പന്തളം : മങ്ങാരം ഗവ.യു.പി സ്‌കൂളിലെ സ്‌കൂൾ സോഷ്യൽ സർവീസ് സ്‌കീം യൂണിറ്റിന്റെ പ്രവർത്തനോദ്ഘാടനം പന്തളം നഗരസഭ ഉപാദ്ധ്യക്ഷ യു.രമ്യ നിർവഹിച്ചു. 'ലഹരി മുക്ത ഭവനം ലഹരിമുക്ത വിദ്യാലയം' എന്ന വിഷയത്തിൽ അവബോധ ക്ലാസ് സീനിയർ സിവിൽ പൊലീസ് ഓഫീസർ സി.ഹരികുമാർ നയിച്ചു. പന്തളം നഗരസഭ കൗൺസിലർ സുനിതവേണു മുഖ്യപ്രഭാഷണം നടത്തി. പ്രഥമാദ്ധ്യാപിക ജിജി റാണി, പി.ടി.എ പ്രസിഡന്റ് എം.ബി.ബിനുകുമാർ, സോഷ്യൽ സർവീസ് സ്‌കീം കോ ഓർഡിനേറ്റർ ലക്ഷ്മി ചന്ദ്രൻ, അദ്ധ്യാപകരായ വിഭു നാരായൺ, വി.രേഖ എന്നിവർ സംസാരിച്ചു.