d

റാന്നി : പത്തനംതിട്ട അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഭാഗമായ ചലച്ചിത്ര സെമിനാറുകൾക്ക് തുടക്കമായി. സെന്റ് തോമസ് കോളജിൽ നടന്ന ആദ്യ സെമിനാർ സംഘാടക സമിതി ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു.

കോളേജ് പ്രിൻസിപ്പൽ ഡോ.സ്നേഹ എൽസി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. മലയാള വിഭാഗം അദ്ധ്യക്ഷ ഫിലിം ക്ലബ് കോഡിനേറ്റർ ഡോ.വീണ.എസ്, ഐ എഫ് എഫ് പി സംഘാടകസമിതി അംഗം എ.ഗോകുലേന്ദ്രൻ, ഫിലിം ക്ലബ് അംഗം ആർഷ വിനോദ് എന്നിവർ പ്രസംഗിച്ചു.

സിനിമ : കാഴ്ച ദർശനം പ്രതിരോധം എന്ന വിഷയത്തിൽ സംവിധായകനും എഴുത്തുകാരനുമായ മധു ഇറവങ്കര പ്രഭാഷണം നടത്തി. രഘുനാഥൻ ഉണ്ണിത്താൻ മോഡറേറ്റർ ആയിരുന്നു. ഫാ.ഡോ.മാത്യൂസ് വാഴക്കുന്നം, എഴുത്തുകാരൻ ചന്ദ്രമോഹൻ, ഫിലിം സൊസൈറ്റി പ്രവർത്തകൻ അജിത്ത് എസ്, വിദ്യാർത്ഥി പ്രഥമതി അമൽ ആനന്ദ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

പുസ്തമേള തുടങ്ങി

അന്താരാഷ്ട്ര ചലച്ചിത്രാേത്സവത്തോടനുബന്ധിച്ച് നഗരത്തിൽ പുസ്തകമേള ആരംഭിച്ചു. ചലച്ചിത്ര അക്കാദമി പുറത്തിറക്കിയ പുസ്തകങ്ങൾക്കൊപ്പം മാതൃഭൂമി,

ഡി.സി ബുക്സ്, ചിന്ത, പുസ്തകശാല തുടങ്ങിയ പ്രസാധകരുടെ പുസ്തകങ്ങൾ മേളയിലുണ്ട്. ടൗൺഹാളിൽ നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ആസൂത്രണ സമിതി അംഗം പി.കെ.അനീഷ്, ചലച്ചിത്രോത്സവ സംഘാടക സമിതി അംഗങ്ങളായ എ.ഗോകുലേന്ദ്രൻ, റോയ് വർഗീസ് മത്തായി, കവി കാശിനാഥൻ, സക്കീർ അലങ്കാരത്ത് തുടങ്ങിയവർ പങ്കെടുത്തു.