കോന്നി: എസ്.എൻ.ഡി.പി യോഗം കോന്നി ടൗൺ ശാഖയിൽ യൂത്ത് മൂവ്മെന്റ് നേതൃത്വ യോഗം നടന്നു. യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്മെന്റ് യൂണിയൻ വൈസ് ചെയർമാൻ സൂരജ് ടി പ്രകാശ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി സുന്ദരേശൻ, യൂണിയൻ കൗൺസിലർ പി.കെ പ്രസന്നകുമാർ, ശാഖാ പ്രസിഡന്റ് സുരേഷ് ചിറ്റിലക്കാട്, സെക്രട്ടറി എൻ.അജയകുമാർ, വനിതാ സംഘം യൂണിയൻ സെക്രട്ടറി സരളാ പുരുഷോത്തമൻ, യൂത്ത് യൂണിയൻ കൺവീനർ ആനന്ദ് പിരാജ്, ജോ.കൺവീനർ അരുൺ ശശിധരൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ വിശാഖ് മുരളീധരൻ, ജിത്തു പ്രകാശ്, രജു സി.വി, വനിതാ സംഘം യൂണിറ്റ് പ്രസിഡന്റ് ലാലി മോഹൻ, വൈസ് പ്രസിഡന്റ്പ്രസന്ന അജയൻ, ആക്ടിംഗ് സെക്രട്ടറി രജനി രാജീവ്, യൂത്ത് മൂവമെന്റ് യുണിറ്റ് പ്രസിഡന്റ് അഖിൽ എസ്, സെക്രട്ടറി അനാമിക എന്നിവർ സംസാരിച്ചു.