
റാന്നി : പുതമൺ പാലത്തിന്റെ നിർമ്മാണോദ്ഘാടനം ഒന്നിന് വൈകിട്ട് 4ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിക്കുമെന്ന് അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ അറിയിച്ചു. 2.6 കോടി രൂപയാണ് പുതിയ പാലം നിർമ്മിക്കുന്നതിനായി ചെലവഴിക്കുക. കോഴഞ്ചേരി - റാന്നി റോഡിലെ പുതമൺ പെരുന്തോടിന് പുറകെയുള്ള പഴയ പാലത്തിന് ബലക്ഷയം ഉണ്ടായതിനെ തുടർന്ന് ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ഇവിടെയാണ് പുതിയ പാലം നിർമ്മിക്കുക. നിലവിൽ 30 ലക്ഷം രൂപ ചെലവഴിച്ച് താൽക്കാലിക പാത നിർമ്മിച്ച് വാഹനങ്ങൾ കടത്തിവിടുന്നുണ്ട്.