
പത്തനംതിട്ട : കർഷകതൊഴിലാളി ക്ഷേമനിധി ബോർഡംഗങ്ങളുടെ കുട്ടികൾക്കുളള വിദ്യാഭ്യാസ അവാർഡിന്റെയും ആനുകൂല്യവിതരണങ്ങളുടെയും ജില്ലാതല ഉദ്ഘാടനം ബോർഡ് ഡയറക്ടർ ഷെയ്ഖ് പി.ഹാരിസ് നിർവഹിച്ചു. കർഷകതൊഴിലാളി ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ.എസ്.മുഹമ്മദ് സിയാദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ ടി.ആർ.ബിജുരാജ്, കെ.എസ്.കെ.ടി.യു സംസ്ഥാന ജോയിന്റ് സെക്രട്ടറി സി.രാധാകൃഷ്ണൻ, ബി.കെ.എം.യു. ജില്ലാ സെക്രട്ടറി അഡ്വ.കെ.ജി.രതീഷ് കുമാർ, ഡി.കെ.റ്റി.എഫ് സംസ്ഥാന സെക്രട്ടറി ജോർജ് മോഡി, കെ.റ്റി.എം.എസ്. ജില്ലാ പ്രസിഡന്റ് ശ്രീകാന്ത്, ബീനാബാബു എന്നിവർ പങ്കെടുത്തു.